റോം: റോമിലെ ഫുമിസിനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. റൊമേനിയന്‍ എയര്‍ലൈന്‍സിന്റെ എടിആര്‍-72 ടര്‍ബോപ്രോപ് ഇനത്തില്‍പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
വന്‍ദുരന്തമാണ് ഒഴിവായതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. അമ്പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായതാണ് അപകടകാരണം എന്നു സംശയിക്കുന്നു.
വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ലക്ഷ്യസ്ഥാനം തെറ്റി റണ്‍വേയില്‍ നിന്നു പുറത്തേയ്ക്കുപോയ വിമാനം പുല്ലിലൂടെ ഓടിയ ശേഷമാണ് നിന്നത്. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: