പി.ജെ കുര്യന്‍ രാജിവച്ച് അന്വേഷണത്തെ നേരിടണം - കോടിയേരി

Sunday 3 February 2013 2:55 pm IST

തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേസ്‌ വഴി തിരിച്ചുവിടാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്‌. ഇതിനായി സി.പി.എമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കേസില്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ഇതിനു ശേഷം ആരോപണങ്ങളില്‍ പാര്‍ട്ടി ഔദ്യോഗികമായി മറുപടി പറയും. കുര്യനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യനെ രക്ഷിക്കാന്‍ അന്ന് മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഇടതു സര്‍ക്കാരിന്റെ കാലത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ.ദാമോദരനും ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.