കണ്ണൂര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന് എം.പി രംഗത്ത്. കോണ്‍ഗ്രസിന് ശക്തമായ കേന്ദ്ര നേത്യത്വമില്ലെന്ന് സുധാകരന് പറഞ്ഞു. ശക്തമായ കേന്ദ്രസംവിധാനമില്ലാത്തത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്. എല്ലാ സംസ്ഥാനങ്ങളേയും കോര്‍ത്തിണക്കാനുള്ള ശക്തി നേതൃത്വത്തിനില്ല. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് പ്രതിപക്ഷം ദുര്‍ബലമായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: