ഗുണ്ടാനേതാവിന്റെ വീടാക്രമിച്ച കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍

Wednesday 27 July 2011 10:01 am IST

നെടുപുഴ: നെടുപുഴയില്‍ ഗുണ്ടാനേതാവിന്റെ വീടാക്രമിച്ച കേസില്‍ രണ്ട്‌ പ്രതികളെ പൊലീസ്‌ പിടികൂടി. നടത്തറ കുരിശുംപറമ്പില്‍ സാംസണ്‍ (24), മരത്താക്കര കുന്നമ്പത്ത്‌ വിജിത്ത്‌(25)എന്നിവരാണ്‌ പി ടിയിലായത്‌.
കഴിഞ്ഞ 21നാണ്‌ കേസിനാസ്പദമായ സംഭവം. നെടുപുഴ വട്ടപ്പിന്നി സന്ദീപിന്റെ വീട്‌ വാനിലെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. വീട്ടുമുറ്റത്ത്‌ കിടന്ന ബസിന്റെ ചില്ലുകളും വീടിന്റെ വാതിലും വടിവാളുപയോഗിച്ച്‌ സംഘം തകര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കൂര്‍ക്കഞ്ചേരി മഹിമ ബാറിനു സമീപത്തുനിന്ന്‌ നെടുപുഴ എസ്‌ഐയും സംഘവും പ്രതികളെ പിടികൂടുകയായിരുന്നു. കേസിലെ മറ്റു പ്രതികള്‍ ഒളിവിലാണ്‌. സാംസണ്‍ കൊലക്കേസുള്‍പ്പെടെ മൂന്നുകേസുകളില്‍ പ്രതിയാണ്‌. വിജിത്ത്‌ ഗുണ്ടാ ആക്ട്‌ പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.