സ്വകാര്യ വ്യക്തിയുടെ കറന്റ്‌ മോഷണം പണിക്കെത്തിയ ലൈന്‍മാന്‌ ഷോക്കേറ്റു

Wednesday 27 July 2011 11:28 am IST

മൂവാറ്റുപുഴ: സ്വകാര്യവ്യക്തിയുടെ വൈദ്യുതി മോഷണത്തിനിടെ ലൈനില്‍ അറ്റകുറ്റ പണിക്കെത്തിയ ലൈന്‍മാന്‌ ഷോക്കേറ്റു.
വെള്ളൂര്‍ക്കുന്നം നമ്പര്‍ 2 സെക്ഷന്റെ ലൈന്‍മാന്‍ മീരനാണ്‌ ഷോക്കേറ്റത്‌. ഇന്നലെ വൈകിട്ട്‌ 5മണിയോടെയായിരുന്നു സംഭവം. മുടവൂര്‍ ചാക്കുന്നത്ത്‌ ക്ഷേത്രത്തിനു സമീപം വൈദ്യുതി പോസ്റ്റില്‍ ഫീസ്‌ ഊരി ബന്ധം വിച്ഛേദിച്ചശേഷം പണിക്കായി പോസ്റ്റില്‍ കയറിയപ്പോഴാണ്‌ ഷോക്കേറ്റത്‌. ഷോക്കേറ്റ മീരാന്‍ താഴത്തേക്ക്‌ വീഴുകയായിരുന്നു. ഇതേ പോസ്റ്റിനു സമീപം താമസിക്കുന്ന മമ്മി എന്നയാള്‍ രണ്ടു ലൈനില്‍ നിന്നും വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. ടി ആകൃതിയിലുള്ള വടികൊണ്ട്‌ രണ്ട്‌ ലൈനിനെ ബന്ധിപ്പിച്ചായിരുന്നു വൈദ്യുതി മോഷണം ഇതിലൂടെ കയറിവന്ന വൈദ്യുതിയാണ്‌ മീരാനെ ഷോക്കേല്‍പ്പിച്ചത്‌.
വൈദ്യുതി മോഷണം കണ്ടെത്താന്‍ എത്തിയ വൈദ്യുതി ജീവനക്കാരെ മമ്മിയും കൂട്ടരും തടഞ്ഞത്‌ സംഘര്‍ഷം വരെ എത്തി. ഇതിനിടയില്‍ അസി.എക്സിക്യുട്ടീവ്‌ എഞ്ചിനീയരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിനും ചീഫ്‌ എഞ്ചിനീയര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.