ഹരിഹരയ്യര്‍ പുരസ്കാരം കലാമണ്ഡലം ഗോപിക്ക്‌

Wednesday 27 July 2011 11:52 am IST

പെരുമ്പാവൂര്‍: കേരള ബ്രാഹ്മണസഭ പെരുമ്പാവൂര്‍ ഉപസഭയും കെ.ഹരിഹരയ്യര്‍ ഫൗണ്ടേഷനും സംയുക്തമായി കേരളത്തിലെ വിദ്യാഭ്യാസ-കല-സാംസ്ക്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന അഡ്വ. കെ.ഹരിഹരയ്യര്‍ മെമ്മോറിയല്‍ അവാര്‍ഡിന്‌ കലാമണ്ഡലം ഗോപിയെ തെരഞ്ഞെടുത്തു. 10,001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും ചേര്‍ന്നതാണ്‌ അവാര്‍ഡ്‌.
പെരുമ്പാവൂര്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍, കേരളാ ബ്രാഹ്മണസഭ, സ്വാതി തിരുന്നാള്‍ സംഗീതസഭ എന്നീ സംഘടനകളുടെ പ്രഥമ പ്രസിഡന്റ്‌, പെരുമ്പാവൂര്‍ ബാര്‍ അസോസിയേഷനില്‍ തുടര്‍ച്ചയായി 25 കൊല്ലം പ്രസിഡന്റ്‌, കഥകളി ക്ലബ്ബ്‌, അക്ഷരശ്ലോകസമിതി എന്നിവയുടെ രക്ഷാധികാരി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച മഹദ്‌ വ്യക്തിയായിരുന്ന അഡ്വ. കെ.ഹരിഹരയ്യരുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ 26-ാ‍ം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ്‌ അവാര്‍ഡ്‌ നല്‍കുവാന്‍ തീരുമാനിച്ചത്‌.
റിട്ട. ഹെഡ്മാസ്റ്റര്‍ കെ.ഗംഗാധരന്‍ നായര്‍, കലാമണ്ഡലം സുമതി, എന്‍.രങ്കനാഥന്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ്‌ കഥകളി രംഗത്തെ ആചാര്യതുല്യനായ കലാമണ്ഡലം ഗോപിയെ തെരഞ്ഞെടുത്തത്‌പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.