ന്യൂദല്‍ഹി: ദല്‍ഹിയില്‍ യുവതിക്കു നേരെ വീണ്ടും ക്രൂര ആക്രമണം. പീഡനശ്രമം ചെറുത്ത യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിലെത്തിയ കേബിള്‍ ടിവി ഓപ്പറേറ്ററാണ് പീഡിപ്പിച്ചത്. ഒച്ച വയ്ക്കാന്‍ ശ്രമിച്ച പത്തൊന്‍പതുകാരി യുവതിയുടെ വായില്‍ ഇരുമ്പ് ദണ്ഡ് തള്ളിക്കയറ്റിയാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ദക്ഷിണ ദല്‍ഹിയിലെ ലജ് പത് നഗറിലാണു സംഭവം. ഗുരുതര പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ യുവതി തനിച്ചായിരുന്നു. പണം പിരിക്കാനെത്തിയ കേബിള്‍ ടിവി ഓപ്പറേറ്റര്‍ അനില്‍ കുമാറാണ് ആക്രമണം നടത്തിയത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ പ്രതി രക്ഷപ്പെട്ടു. പിന്നീടു പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്.
ക്രൂരമായ കൂട്ടമാനഭംഗക്കേസ് സജീവ ചര്‍ച്ചയായിരിക്കുന്ന സമയത്തും ദല്‍ഹിയില്‍ പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: