ടുജി സ്പെക്ട്രം: മുന്‍ ടെലികോം സെക്രട്ടറിമാരില്‍ നിന്ന്‌ തെളിവെടുക്കും

Wednesday 27 July 2011 11:45 am IST

ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ മുന്‍ ടെലികോം സെക്രട്ടറിമാരില്‍ നിന്ന്‌ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി ഇന്നുമുതല്‍ തെളിവെടുക്കും. 1996 നവംബര്‍ മുതല്‍ 1998 ആഗസ്റ്റ്‌ വരെ ടെലികോം സെക്രട്ടറിയായിരുന്ന എ.വി. ഗോക്കക്‌ ആണ്‌ ഇന്ന്‌ സമിതി മുമ്പാകെ ഹാജരാകുക.