തൃശൂര്‍: യുപിയിലെ ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി പതിനാറാം തവണയും വിജയം നേടി തിരിച്ചെത്തിയ കായികതാരങ്ങള്‍ക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
ഇന്നലെ കാലത്ത് എട്ടുമണിക്ക് മംഗള എക്സ്പ്രസ്സില്‍ എത്തിച്ചേര്‍ന്ന കായികതാരങ്ങള്‍ക്ക് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ജില്ല ജനറല്‍ സെക്രട്ടറി എ.നാഗേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാര്‍, സെക്രട്ടറി കെ.നന്ദകുമാര്‍ എന്നിവര്‍ കായികതാരങ്ങളെ ഹാരമണിയിച്ച് സ്വീകരിച്ചു.
മേളയില്‍ പങ്കെടുത്ത് വിജയം കൈവരിച്ച ഷാഫി, അസ്ന, ശ്രീജിത്ത് എന്നിവര്‍ക്കും സ്വീകരണം നല്കി.
പി.ഗോപിനാഥ്, രഘുനാഥ് സി.മേനോന്, ബാബു വല്ലച്ചിറ, വിജീഷ് കണ്ടാണിശ്ശേരി, ഷാജന് ദേവസ്വം പറമ്പില്‍, വൈശാഖ്, കെ.എസ്.കരുണാകരന്, രഞ്ജിത്ത്, ഉണ്ണികൃഷ്ണന്, ഉമേഷ് കാര്യാട്ട്, പെപ്പിന് ജോര്‍ജ്ജ്, സുബീഷ് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: