മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് മൂന്നു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. നിര്‍മാണം പുരോഗമിക്കുകയായിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.
പരിക്കേറ്റവരെ മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലും ദേശായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എട്ടു ഫയര്‍യൂണിറ്റുകളും ആംബുലന്‍സുകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപെടുത്തിയതായി ബിഎംഎസ് ദുരന്ത നിവാരണ സംഘം അറിയിച്ചു.
പാലം തകര്‍ന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പാലം നിര്‍മാണത്തിന്റെ ചുമതലയുള്ള കമ്പനിക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: