മുംബൈ: ബോളിവുഡ് പോപ് ഗായകന് മികാ സിങ്ങിനെ മുംബൈ രാജ്യന്താര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഫെമ നിയമപ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ കൈവശം വച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ബാങ്കോക്കില്‍ നിന്നു സ്വകാര്യ വിമാനത്തില്‍ ബുധനാഴ്ച രാത്രിയോടെ സ്വകാര്യ വിമാനത്തില്‍ എത്തിയ മികാ സിങ്ങിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടക്കുകയായിരുന്നു. മൂന്നു ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 12,000 ഡോളറുമാണ് ഈ ഗായകന്റെ പക്കല്‍ നിന്നു പിടിച്ചെടുത്തത്.
ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: