തിരുവനന്തപുരം/ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും ദല്‍ഹിയിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടന്നു.
ദല്‍ഹി കേരള ഹൗസിലേക്ക് എഐഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജനറല്‍ സെക്രട്ടറി പി. സന്തോഷ് കുമാര്‍ മാര്‍ച്ചിനു നേതൃത്വം നല്കി. കേരള ഹൗസിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.
തിരുവനന്തപുരത്ത് നിയമസഭയിലേക്ക് എസ്എഫ്ഐ വനിതാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പി. കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് പ്രവര്‍ത്തകര്‍ കുര്യന്റെ കോലം കത്തിച്ചു. മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും നിയമസഭയിലേക്കു മാര്‍ച്ച് നടത്തി. മാര്‍ച്ചുകള്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: