കോടതിയലക്ഷ്യം: എം.വി. ജയരാജന്‌ പുതിയ കുറ്റപത്രം

Wednesday 27 July 2011 2:08 pm IST

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജന്‌ പുതിയ കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി തീരുമാനിച്ചു. നേരത്തെ നല്‍കിയ കുറ്റപത്രം അപൂര്‍ണമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പുതുയ കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി തീരുമാനിച്ചത്‌. എം.വി. ജയരാജന്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ എം.വി. ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.