ചെന്നൈ: പൊതുജനങ്ങളുടെ മനസ്സില്‍ ഒരു ശരാശരി രാഷ്ട്രീയക്കാരനെക്കുറിച്ച് നല്ല പ്രതിഛായയല്ല ഉള്ളതെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. രാഷ്ട്രീയക്കാരന്റെ പ്രതിഛായയ്ക്ക് മാറ്റമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ് സംഘടിപ്പിച്ച ‘തിങ്ക്എഡ്യു’ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം പൊതുജനങ്ങളുടെ മനസ്സിലുള്ള പ്രതിഛായയ്ക്ക് മാറ്റം വരുത്താന്‍ വേണ്ട സംഭാവന നല്‍കുകയാണെന്നും അദ്വാനി പറഞ്ഞു.
ജനാധിപത്യത്തില്‍ എല്ലായ്പ്പോഴും വെള്ളിവെളിച്ചത്തിലാണ് രാഷ്ട്രീയക്കാരന്റെ സ്ഥാനമെന്നും അതുകൊണ്ട് തന്നെ പല പ്രശ്നങ്ങളുടെയും യഥാര്‍ഥ കാരണക്കാര്‍ അവരാണെന്ന് പൊതുജനങ്ങള്‍ക്ക് തോന്നാമെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
ഒരിക്കല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞ ഒരു മന്ത്രിയോട് ഡ്രൈവര്‍ ‘ഒരു പരിശീലനവുമില്ലാതെ ഒരാള്‍ക്ക് ഒരു സര്‍ക്കാരിനെ മുന്നോട്ട് നയിക്കാമെന്നും എന്നാല്‍ പരിശീലനമില്ലാതെ ഒരു കാര്‍ ഓടിക്കാനാവില്ലെ’ന്നും മറുപടി നല്കിയ സംഭവം അദ്വാനി അനുസ്മരിച്ചു. ആ മറുപടിയില്‍ ശരാശരി രാഷ്ട്രീയക്കാരനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ പ്രകടമാണെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: