ധാക്ക: ബംഗ്ലാദേശില്‍ മേഘ്ന നദിയില്‍ ബോട്ടു മുങ്ങി നിരവധി പേരെ കാണാതായി. ഇരുപത്തിയഞ്ചോളം പേര് നീന്തി കരയ്ക്കെത്തിയെന്നാണ് പ്രാഥമിക വിവരം. അന്‍പതിലധികം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുന്‍ഷിഗഞ്ച് ജില്ലയില്‍ വെച്ചായിരുന്നു അപകടം.
തലസ്ഥാനമായ ധാക്കയില്‍ നിന്നും യാത്രക്കാരെയും കൊണ്ട് തെക്കുകിഴക്കന്‍ ജില്ലയായ ചാന്ദ്പൂരിലേക്ക് പോകുകയായിരുന്ന എംവി സരോഷ് എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് കാരണം എന്തെന്ന് അറിവായിട്ടില്ല. നൂറോളം പേര് ബോട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: