ന്യൂദല്‍ഹി: സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബാറിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥയെ ചോദ്യംചെയ്യാമെന്നും ബാറുടമകളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സിനുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്ന കോടതിവിധി സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബാറുടമകളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
യോഗ്യരായ ബാര്‍ അപേക്ഷകര്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: