കോട്ടയം: സൂര്യനെല്ലി കേസില്‍ സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന് പിന്നില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കുര്യനെതിരെയുള്ള നീക്കത്തെ രാഷ്ട്രീയമായി കോണ്‍ഗ്രസും യു.ഡി.എഫും നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേസില്‍ കുര്യന് കുറ്റക്കാരനല്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയതാണ്. അതിനാല്‍ തന്നെ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ച് രാജ്യത്തെ പരമോന്നത് കോടതിയും ഇതില്‍ നിഗമനം പറഞ്ഞിട്ടുള്ളതാണ്. ഇനി എവിടുന്ന് നിഗമനം വരണമെന്നാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇനി ഒരു അന്വേഷണത്തിനും ഈ കേസില്‍ സാധ്യതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: