അണുവികരണ തോത് ഉയര്‍ന്നു; ഫുക്കുഷിമയിലെ ജല ശുദ്ധീകരണം നിര്‍ത്തിവച്ചു

Sunday 19 June 2011 5:48 pm IST

ടോക്കിയോ: അണുവികരണ തോത് ഉയര്‍ന്നതിനാല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജലം ശുദ്ധീകരിക്കുന്നത് നിര്‍ത്തി വച്ചു. ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളത്തിലെ അണുവികരണ തോതാണ് ഉയര്‍ന്നത്. ജലം ശുദ്ധീകരിക്കാതെ പുറം‌തള്ളാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ സാധിക്കില്ല. വികിരണ തോത് ഉയര്‍ന്നതോടെ ജലം ശുദ്ധീകരിക്കുന്ന സാധിക്കാഞ്ഞതിനാലാണ് ഇപ്പോള്‍ പ്രക്രിയ നിര്‍ത്തി വച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തിലും സുനാമിക്കും ശേഷം ആണവ നിലയത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് വികിരണം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രിച്ച് റിയാക്ടറിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള  ശ്രമങ്ങള്‍ക്ക് ഇപ്പോഴത്തെ സംഭവങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.