നാള്‍വഴി

Saturday 9 February 2013 11:49 pm IST

ഡിസംബര്‍ 13, 2001: പാര്‍ലമെന്റ്‌ ആക്രമണം; ഒന്‍പത്‌ മരണം.
ഡിസംബര്‍ 15, 2001: അഫ്സല്‍ ഗുരു, എസ്‌എആര്‍ ഗിലാനി, അഫ്സന്‍ ഗുരു, ഷൗക്കത്ത്‌ ഹുസൈന്‍ ഗുരു എന്നിവര്‍ പിടിയില്‍.
ഡിസംബര്‍ 18, 2002: അഫ്സല്‍ ഗുരു, ഗിലാനി, ഷൗക്കത്ത്‌ ഹുസൈന്‍ എന്നിവര്‍ക്ക്‌ വധശിക്ഷ. അഫ്സന്‍ ഗുരുവിനെ കുറ്റവിമുക്തനാക്കി.
ഒക്ടോബര്‍ 29, 2003: ഗിലാനിയെ കുറ്റവിമുക്തനാക്കി.
ആഗസ്റ്റ്‌ 4, 2005: അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ ശരിവെച്ചു. ഷൗക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ ശിക്ഷ 10 വര്‍ഷം കഠിനതടവാക്കി.
സപ്തംബര്‍ 26, 2006: അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു.
ഒക്ടോബര്‍ 3, 2006: രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്‌ ദയാഹര്‍ജി നല്‍കി.
ജനുവരി 12, 2007: വധശിക്ഷയെ ചോദ്യംചെയ്ത്‌ അഫ്സല്‍ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷന്‍ സുപ്രീംകോടതി തള്ളി.
മെയ്‌ 19, 2010: അഫ്സല്‍ സമര്‍പ്പിച്ച ദയാഹര്‍ജി ദല്‍ഹി സര്‍ക്കാര്‍ തള്ളി.
ഡിസംബര്‍ 30, 2010: ഷൗക്കത്ത്‌ ഹുസൈന്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍നിന്നും വിട്ടയച്ചു.
ഫെബ്രുവരി 3, 2013: അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.
ഫെബ്രുവരി 9, 2013: അഫ്സലിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.