പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടുന്നു

Tuesday 12 February 2013 6:08 pm IST

ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തയാറെടുക്കുന്നു. പെട്രോളിനും ഡീസലിനും 50 പൈസ മുതല്‍ ഒരു രൂപ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. വില വര്‍ധന സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു സൂചന. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളുടെ നടപടി. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ ഒരു രൂപയുടെയും ഡീസല്‍ വില്‍ക്കുമ്പോള്‍ ലിറ്ററിന് 11 രൂപയുടെയും നഷ്ടം ഉണ്ടാകുന്നുവെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. പാചകവാതം സിലിണ്ടര്‍ ഒന്നിന് 500 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നും കമ്പനികള്‍ പറയുന്നു. പെട്രോളിന്റെ വിലനിയന്ത്രണം കൈമാറിയതു പോലെ ഡീസലിന്റെയും വില നിയന്ത്രണം സര്‍ക്കാര്‍ കഴിഞ്ഞ മാസം എണ്ണക്കമ്പനികള്‍കള്‍ക്കു കൈമാറിയിരുന്നു. പ്രതിമാസം ഡീസലിന് 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2014-2015 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഡീസല്‍ സബ്സിഡി പൂര്‍ണമായും അവസാനിപ്പിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സാഹചര്യവും കണക്കിലെടുത്താണ് വില വര്‍ധനയ്ക്ക് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.