ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഹ്രസ്വദൂര ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം എവിടെയാണ് നടത്തിയതെന്ന വിവരം പാക്കിസ്ഥാന് പുറത്തുവിട്ടിട്ടില്ല. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന 60 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് ഹത്തഫ് 9.
ആണവ ശേഷിയുള്ള ഹത്തഫ് 9 പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്നാണ് അവകാശവാദം. വിദഗ്ധരുടെ അഭിപ്രായത്തില്‍ ആക്രമണ ശേഷം സ്ഥാനം മാറാന്‍ ശേഷിയുള്ള ഹത്തഫ് 9 തിങ്കളാഴ്ചയാണ് വിജയകരമായി പരീക്ഷിച്ചത്. ഈ കഴിവ് ശത്രുക്കളുടെ പ്രത്യാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.
പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പാക്കിസ്ഥാന് പ്രസിഡന്റും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. 2011 ഏപ്രിലിലായിരുന്നു ഹത്തഫ് 9 മിസൈല്‍ ആദ്യമായി പരീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: