പുതുക്കാന്‍ നല്‍കിയ വ്യാജ ഡ്രൈവിംഗ്‌ ലൈസന്‍സിനെക്കുറിച്ച്‌ അന്വേഷണം

Wednesday 27 July 2011 11:21 pm IST

പാലാ: പുതുക്കാന്‍ നല്‍കിയിരുന്ന ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ വ്യാജമാണെന്ന്‌ തിരിച്ചറിഞ്ഞ വാഹനവകുപ്പ്‌ അധികാരി രേഖകള്‍ പോലീസിന്‌ കൈമാറി. പാലാ സബ്‌ റീജണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസില്‍ പുതുക്കാന്‍ നല്‍കിയിരുന്ന ലൈസന്‍സുകളാണ്‌ പരിശോധനയില്‍ വ്യാജമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. പ്ളാശനാല്‍ കോട്ടൂറ്‍ ചെല്ലമ്മയുടെ മകന്‍ കെ.ബി. വിനോദിണ്റ്റെ പേരിലുള്ള നമ്പര്‍23/623/2003, പാലാ ഇടനാട്‌ തൈക്കണ്ടത്തില്‍ കുഞ്ഞൂഞ്ഞിണ്റ്റെ മകന്‍ ഷാജി പി.കെ.യുടെ പേരിലുള്ള നമ്പര്‍ 23/1026/2001 െലൈസന്‍സുകളാണ്‌ വ്യാജമാണെന്ന കണ്ടെത്തിയത്‌. ലൈസന്‍സില്‍ കരുനാഗപ്പള്ളി ഓഫീസിണ്റ്റെ സീലും മാവേലിക്കര എം.വി.ഐ.യുടെ ഒപ്പുമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതാണ്‌ സംശയത്തിനിടയാക്കിയതെന്ന്‌ പാലാ ജോയിണ്റ്റ്‌ ആര്‍ടിഒ ഡേവിഡ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിവരം പാലാ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതേയുള്ളു എന്ന്‌ എസ്‌.ഐ. ജോയ്‌ മാത്യു പ്രതികരിച്ചു.