കന്നഡ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള ശ്രമം; സമരത്തിന്‌ ബിജെപി പിന്തുണ നല്‍കും

Wednesday 27 July 2011 11:37 pm IST

കാസര്‍കോട്‌: കാസ ര്‍കോട്‌ മഞ്ചേശ്വരം ഭാഗങ്ങളിലുള്ള സ്കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതിനെതിരെ കന്നഡ പോരാട്ട സമിതി നടത്തുന്ന സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ ബിജെപി ജില്ലാ സമിതി തീരുമാനിച്ചു. അഴിമതിക്കെതിരെ ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി ആഗസ്റ്റ് മാസം 9-ാം തീയ്യതി ജില്ലയിലെ അഞ്ച്‌ നിയോജക മണ്ഡലങ്ങളിലും പ്രകടനവും പൊതുയോഗങ്ങളും നടത്തുവാനും ആഗസ്റ്റ്‌ മാസം 15-ാം തീയ്യതി ബൂത്ത്‌ തലത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്യ്ര ദിനം വിപുലമായി ആഘോഷിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട്‌ എം.നാരായണ ഭട്ട്‌ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എം.സജ്ഞീവ ഷെട്ടി, അശോക്‌ കുമാര്‍ഹൊള്ള, ബാലകൃഷ്ണ ഷെട്ടി, കെ.ജഗദീഷ്‌, ജില്ലാ സെക്രട്ടറിമാരായ രത്നാവതി, പി.സുശീല എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്‌.കുമാര്‍ സ്വാഗതവും കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ബിജെപി കാസര്‍കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറിയായി അഡ്വ.വി. ബാലകൃഷ്ണ ഷെട്ടിയെയും, സെക്രട്ടറിമാരായി രൂപവാണി ആര്‍.ഭട്ടിനെയും എന്‍.വി.രോഹിണിയെയും ജില്ലാ പ്രസിഡണ്ട്‌ എം നാരായണ ഭട്ട്‌ നോമിനേറ്റ്‌ ചെയ്തു.