പി.ജി ഡോക്ടര്‍മാര്‍ സമരം തുടങ്ങി; രോഗികള്‍ ദുരിതത്തില്‍

Thursday 14 February 2013 2:32 pm IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പി.ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു. ഫീസ് ഇളവ് നല്‍കുക, സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം. പണിമുടക്ക് രോഗികളെ വലച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍, ഒ.പി, ഐ.സി.യു, ലേബര്‍ റൂം എന്നിവ സമരക്കാര്‍ ബഹിഷ്കരിക്കുമെന്നു കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ അറിയിച്ചു. സമരം മൂലം ഒ.പിയിലെത്തിയ രോഗികളും വാര്‍ഡുകളില്‍ കഴിയുന്ന രോഗികളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നാളെ രാവിലെ എട്ടു മണിവരെയാണു പണിമുടക്ക്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 2400 പിജി ഡോക്ടര്‍മാരാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.