തിരുവനന്തപുരം: തിരുവനന്തപുരം തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായതായി. നാല് വള്ളങ്ങളിലായി പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കോസ്റ്റ് ഗാര്‍ഡ് നാല് പേരെ രക്ഷിച്ചു. 20 പേര് മറ്റു വള്ളങ്ങളില്‍ കരയ്ക്കെത്തി. ഇനി 11 പേരെ കണ്ടെത്താനുണ്ട്.
തൊഴിലാളികള്‍ മറിഞ്ഞ വള്ളങ്ങളില്‍ പിടിച്ചു കിടക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ കാറ്റിലും മഴയിലും വള്ളങ്ങള്‍ മറിഞ്ഞുവെന്നാണ് കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ അറിയിപ്പ് ലഭിച്ചത്. വിഴിഞ്ഞം, കഠിനംകുളം, വേളി, പുതിയതുറ തുടങ്ങിയ മേഖലകളില്‍ നിന്നു കടലില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നു വള്ളങ്ങള്‍ മറിഞ്ഞതായി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: