ഹോട്ടല്‍ ഉടമക്ക്‌ കുത്തേറ്റു

Wednesday 27 July 2011 11:40 pm IST

മാലോം: പുങ്ങംചാലില്‍ ഹോട്ടല്‍ ഉടമയ്ക്ക്‌ കുത്തേറ്റു. ഗുരുതരമായ പരിക്കുകളോടെ പുങ്ങംചാലിലെ ഗണേഷ്‌ ഹോട്ടല്‍ ഉടമ ഇ.വി.ബാബുവിനെ (41) പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുങ്ങംചാലിലെ ശശി, സജീവന്‍, ശ്രീനിവാസന്‍, രാജീവന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഹോട്ടലില്‍ കയറി ബാബുവിനെ കമ്പികൊണ്ട്‌ കുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബാബുവിണ്റ്റെ നേതൃത്വത്തില്‍ പുങ്ങംചാലിലെ സജീവനെ അക്രമിച്ചിരുന്നു എന്ന്‌ പറയുന്നു. ഇതിണ്റ്റെ പ്രതികാരമായാണ്‌ ബാബുവിനുനേരെയുള്ള അക്രമം എന്ന്‌ കരുതുന്നു. അക്രമത്തിനിടയില്‍ പരിക്കേറ്റ രാജീവനെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പുണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞ്‌ രമ്യതയിലായ ശേഷം കഴിഞ്ഞ ദിവസം രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന തങ്ങളെ മാരകായുധങ്ങളുമായി ബാബുവും മറ്റ്‌ ബന്ധുക്കളും ചേര്‍ന്ന്‌ അക്രമിക്കുകയായിരുന്നുവെന്ന്‌ രാജീവന്‍ പറയുന്നു. വെള്ളരിക്കുണ്ട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.