അലഹബാദ്: അലഹബാദില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ വീണ്ടും ദുരന്തം. സെക്റ്റര്‍ നാലിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 ടെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മഹാമന്ദലേശ്വര് സെക്റ്ററിലാണു തീപിടിത്തം ഉണ്ടായതെന്നു പോലീസ് അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗനമം. പുലര്‍ച്ചെ രണ്ടു മണിയോടെയാണു തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായതായി എസ്.പി ആര്.കെ.എസ് രാഥോര്‍ അറിയിച്ചു. ഈ മാസം പത്തിന് അലഹബാദ് റെയ്ല്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും കുംഭമേളയില്‍ പങ്കെടുക്കാന്‍ വന്ന 37 പേര് മരിച്ചിരുന്നു.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് ഏതാണ്ട് രണ്ടരക്കോടിയിലേറെ ആളുകളാണെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: