ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയോടു ചേര്‍ന്നു ബല്‍നോയി മേഖലയില്‍ രാത്രി 8.05 നാണു പാക് സൈന്യം വെടിവയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.
10.50 വരെ വെടിവയ്പ്പ് തുടര്‍ന്നതായി സൈനിക വക്താവ് എസ്.എന്‍. ആചാര്യ അറിയിച്ചു. ആളപായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യന്‍ സൈന്യമാണു വെടിവയ്പ്പ് നടത്തിയതെന്നു പാക്കിസ്ഥാന് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു വെടിവയ്പ്പെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: