തിരുവനന്തപുരം: സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസും കമാന്‍ഡോ സംഘവും സൂക്ഷ്മമായി പരിശോധന നടത്തിവരികയാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ പോലീസും കര്‍ണാടക പോലീസും സംയുക്തമായി പരിശോധന നടത്തിവരികയാണ്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസേനയെ വിളിക്കേണ്ടതില്ല. നാളെ ആഭ്യന്തരമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: