തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന് സ്ഥിരീകരണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല. ഏത് സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക് കടന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. മാവോയിസ്റ്റ് സംഘത്തില്‍ മലയാളികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘത്തിലുള്ള മലയാളി രൂപേഷാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് സഹായം നല്കുന്ന സംഘടനകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു. കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാനിധ്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ഡി.ജി.പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: