ഇക്കൊല്ലം 12 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടി: മന്ത്രി അനൂപ്‌

Sunday 17 February 2013 12:09 am IST

കൊച്ചി: ഈ സാമ്പത്തിക വര്‍ഷം 12 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടി സപ്ലൈകോ പുതുതായി ആരംഭിക്കുമെന്ന്‌ ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ അറിയിച്ചു. എറണാകുളം മേഖലയ്ക്കു കീഴില്‍ ആറെണ്ണവും കോട്ടയം മേഖലയ്ക്കു കീഴില്‍ നാല്‌ എണ്ണവും പാലക്കാട്‌, കോഴിക്കോട്‌ മേഖലകളിലായി ഓരോന്നു വീതവുമാണ്‌ മാര്‍ച്ച്‌ 31-നകം തുറക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു. നിലവില്‍ 90 മാവേലി സ്റ്റോറുകളില്‍ നിന്നായി 5.19 കോടി രൂപയുടെ വിറ്റുവരവുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്‌ 4.67 കോടി രൂപയായിരുന്നു. പാലക്കാട്‌, കോഴിക്കോട്‌ മേഖലകളില്‍ 20 മാവേലി സ്റ്റോറുകള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്‌. ഇതിന്‌ ആവശ്യമായ സ്ഥ്ലം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ കണ്ടെത്താനാവുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി അനൂപ്‌ ജേക്കബ്‌ അറിയിച്ചു. എല്ലാ മരുന്നുകള്‍ക്കും 12 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ്‌ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ മുഖേന വിതരണം ചെയ്യുന്നത്‌. ഇന്‍സുലിന്‍ 17 ശതമാനം വിലക്കുറവിലാണ്‌ നല്‍കുന്നത്‌. ബിപിഎല്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ 25% ഡിസ്കൗണ്ട്‌ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. എറണാകുളത്ത്‌ വൈറ്റില മൊബിലിറ്റി ഹബ്‌, ചാലക്കുടി സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌, കാക്കനാട്‌, എടത്തല ചൂണ്ടി ജംഗ്ഷന്‍, തിരുവാണിയൂര്‍, മട്ടാഞ്ചേരി ചുള്ളിക്കല്‍ എന്നിവിടങ്ങളിലാണ്‌ മാവേലി മെഡിക്കല്‍ സേ്റ്റാറുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക. കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റ്‌, ഏറ്റുമാനൂര്‍, അതിരമ്പുഴ, തലയോലപ്പറമ്പ്‌, പാലക്കാട്‌, എടക്കര, കണ്ണൂര്‍ ബാലുശ്ശേരി എന്നിവിടങ്ങളിലാകും മറ്റ്‌ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.