കൊച്ചി: സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്ന മാവോയിസ്റ്റ് ലഘുലേഖ കൊച്ചിയില്‍ വിതരണം ചെയ്തു. മാവോയിസ്റ്റുകള്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പേരിലുള്ള സര്ക്കുലറിനൊപ്പമാണ് വിതരണം ചെയ്തത്.
ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴിമതിയിലും സ്തീപീഡനങ്ങളിലും മുങ്ങിനില്ക്കുന്ന സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് ലഘുലേഖ വിമര്‍ശിക്കുന്നു.
കഴിഞ്ഞ ദിവസം സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ പേരില്‍ പയ്യാവൂരില്‍ പുറത്തിറക്കിയ വിപ്ലവ യുദ്ധപ്രഖ്യാപനത്തിന്റെ ലഘുലേഖയാണ് എറണാകുളം പ്രസ്ക്ലബ് വഴി മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തത്. കപട രാജ്യസ്നേഹവും ഹിന്ദുത്വവാദവും അപസര്‍പ്പക കഥകളും കൂട്ടികുഴച്ചുണ്ടാക്കിയ തിരക്കഥയുടെ പേരില്‍ കേരള സര്‍ക്കാര്‍ സ്വന്തം ജനതയോടാണ് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നു.
തങ്ങള്‍ക്ക് വഴങ്ങാത്തവരെ കരിനിയമങ്ങളില്പ്പെടുത്തി തടവിലിട്ട് വെടിവച്ച് കൊല്ലുന്ന കഥകള്‍ കേരളത്തിലും ലക്ഷ്യമിടുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: