കൊച്ചി: കേരളത്തിലെ യാത്രക്കാരോടു വീണ്ടും എയര്‍ ഇന്ത്യയുടെ അവഗണന. ദമാമില്‍ നിന്നു കേരളത്തിലേക്കുള്ള രണ്ടു സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. കര്‍ണാടകയുടെ സമ്മര്‍ദം മൂലമാണ് കൊച്ചിയിലേക്കുള്ള രണ്ടു വിമാനങ്ങള്‍ റദ്ദാക്കിയത്. മംഗലാപുരത്തേക്കു പുതിയ രണ്ടു സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മംഗലാപുരത്തേക്ക് ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് ഇനി ഉണ്ടാവുക. ഇതിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. ബഹറിന്‍ എയര്‍ കഴിഞ്ഞ ദിവസം എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ കൊച്ചിയിലേക്കുള്ള രണ്ട് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.
ദമാമില്‍ നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ നാല് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇതില്‍ രണ്ടെണ്ണമാണ് വെട്ടിക്കുറച്ചത്. ഇപ്പോള്‍ ദമാമില്‍ നിന്നു തിരുവനന്തപുരത്തേക്കു നേരിട്ടു സര്‍വീസില്ല. അതു കൊണ്ടുതന്നെ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാരും കൊച്ചിയില്‍ എത്തി റോഡ്, റെയില്‍ മാര്‍ഗമാണു പോയിരുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം ആരംഭിക്കാനിരിക്കെയാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: