കൊച്ചി: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പി രാഹുല്‍ നയിക്കും. കേരള പോലീസ് താരമാണ് രാഹുല്‍. 20 അംഗ ടീമില്‍ നാല് പേര് പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ സംസ്ഥാനത്തിനു വേണ്ടിയിറങ്ങിയ 12 താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
സന്തോഷ് ട്രോഫിക്കുള്ള ക്യാമ്പില്‍ 27 താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് 20 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്തത്. ഗോള്‍ കീപ്പര്‍ എസ്. ശ്രീജു, മോഹന്‍ ബെഗാനില് ഉള്‍പ്പെടെ കളിച്ചിട്ടുള്ള പ്രതിരോധ താരം റിനോ ആന്റോ, ഷെറിന് സാം, മധ്യനിരയില്‍ അഹമ്മദ് മാലിക് എന്നിവരാണ് പുതുമുഖങ്ങള്‍. നൗഷാദ്, അഭിഷേക് .എന്‍. ജോഷി, മിഥുന് വില്‍വെറ്റ് എന്നിവരാണ് റിസര്‍വ് താരങ്ങള്‍.
എസ്ബിടിയുടെ ഏഴ് കളിക്കാരും കെഎസ്ഇബിയുടെ മൂന്ന് കളിക്കാരും പോലീസില്‍ നിന്നും രാഹുലിനെക്കൂടാതെ മറ്റൊരു താരവും ടീമില്‍ ഇടംനേടി. ഈ മാസം 21 ന് ജമ്മു കാശ്മീരുമായാണ് കേരളത്തിന്റെ ആദ്യ മത്സരം
ടീമംഗങ്ങള്‍ : ടീം: പി. രാഹുല്‍ (ക്യാപ്റ്റന്‍), ഗോള്‍കീപ്പര്‍: ജീന്‍ ക്രിസ്റ്റ്യന്‍, പി.കെ നസീബ്, എസ്. ശ്രീജു, പ്രതിരോധം: ബി.ടി ശരത്, ജോണ്സണ്, ഷെറിന് സാം, വി.വി സുര്‍ജിത്, ടി. സജിത്, റിനോ ആന്റോ, അബ്ദുള്‍ ബാഷിദ്, മധ്യനിര: കെ. രാഗേഷ്, ഷിബിന്‍ ലാല്‍, എന്‍. സുമേഷ്, വിനീത് ആന്റണി, അഹമ്മദ് മാലിക്, സ്ട്രൈക്കേഴ്സ്: ആര്. കണ്ണന്, പി. ഉസ്മാന്, നസ്റുദ്ദീന്‍, കെ. സലീല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: