പാലക്കാട്: പറമ്പികുളം-ആളിയാര്‍ കരാര്‍ തമിഴ്നാട് ലംഘിച്ചുവെന്ന് ആരോപിച്ച് കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുന്നു. രാത്രിയില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്ന ചരക്കുവാനങ്ങളാണ് നാട്ടുകാര്‍ തടയുന്നത്.
ഗോവിന്ദപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി തുടങ്ങിയ പാലക്കാടിന്റെ അതിര്‍ത്തി മേഖലകളിലാണ് പ്രതിഷേധം. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ കേരള വാഹനങ്ങള്‍ തടഞ്ഞു. മീനാക്ഷിപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന ലോറി സമരാനുകൂലികള്‍ തടയുകയും വാഹനം അക്രമിക്കുകയും ചെയ്തു.
ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ അടക്കം, സംയുക്ത സമര സമിതിയാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: