ഫേസ്‌ബുക്കിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Wednesday 21 March 2018 2:27 pm IST

ന്യൂദല്‍ഹി: ഫേസ്‌ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഫേസ്‌ബുക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

പൗരന്‍മാരെ ശാക്തീകരിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക്​അംഗീകരിക്കുന്നു​. പക്ഷേ സാമൂഹിക മാധ്യമങ്ങളെ വിദേശ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്​അംഗീകരിക്കാനാവില്ലെന്ന്​ രവിശങ്കര്‍ പ്രസാദ്​ ട്വിറ്ററില്‍ കുറിച്ചു.

50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഫേസ്‌ബുക്ക്​ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ക്കിടയിലാണ്​ രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ്​.

 

ചോര്‍ത്തിയ കമ്പനിയുടെ സിഇഒയെ പുറത്താക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.