സംരംഭങ്ങള്‍ക്കായി ബാങ്കുകള്‍ മുഖേന വായ്പകള്‍

Wednesday 21 March 2018 9:18 am IST

കൊച്ചി: രാജ്യത്തിന്റെ പുരോഗതിക്കായി വിവിധ ബാങ്കുകളുടെ സഹകരണത്തോടെ ബിസിനസ്സുകാര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും വായ്പ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രേഖകളുടെയും ആവശ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വായ്പകള്‍ നല്‍കുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുന്ന രേഖകളില്‍ നിന്നും സംരംഭത്തിന്റെ വരുംകാല വിനിമയങ്ങളില്‍ ഉണ്ടാകുന്ന ലാഭവും വായ്പയുടെ തിരിച്ചടവും ബോധ്യമായാല്‍ മാത്രമേ തടസ്സങ്ങള്‍ കൂടാതെ തുകകള്‍ ബാങ്കുകള്‍ നല്‍കുകയുള്ളൂ.

ഓരോ ബാങ്കുകളും സ്ത്രീകളടക്കം സംരംഭകര്‍ക്ക് ബിസിനസ്സ് നടത്താന്‍ സ്‌കീമില്‍ നിശ്ചയിച്ചിരിക്കുന്ന തുകകള്‍ നല്‍കുന്നുണ്ട്. മുദ്രലോണ്‍, അന്നപൂര്‍ണ്ണ സ്‌കീം, സ്ത്രീശക്തി പാക്കേജ്, ഉദ്യോഗിനി സ്‌കീം, മഹിളാ വികാസ് യോജന സ്‌കീം തുടങ്ങിയവയാണിത്. ഭാരതീയ ജനതാ പാര്‍ട്ടി പ്രൊഫഷണല്‍ സംസ്ഥാന ഘടകം മാര്‍ച്ച് 25ന് ആലുവാ ഫെഡറല്‍ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ വച്ച് നടത്തുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ (ഭാരതീയ-2018) ല്‍ വിവിധതരം വായ്പകളെക്കുറിച്ചും അനുകൂല്യങ്ങള്‍ നേടിയെടുക്കുവാനുള്ള വ്യവസ്ഥകളെക്കുറിച്ചും വിദഗ്ധരായ പ്രൊഫണലുകള്‍ സെമിനാര്‍ നടത്തുന്നു. 

കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍  ഈ മാസം 22നകം www. pragatikerala.com ല്‍ രജിസ്റ്റര്‍ ചെയ്യണം. (വിവരങ്ങള്‍ക്ക് സന്ദീപ് 9645092331)

 കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ പ്രയോജനപ്പെടുത്തണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.