പൂന്തോട്ടങ്ങളുടെ നഗരത്തില്‍ പുതുവസന്തമായി ജന്മഭൂമി

Thursday 26 April 2018 4:42 pm IST
ജന്മഭൂമിയുടെ ഏഴാമത് എഡിഷന്‍ 28ന് വൈകിട്ട് അഞ്ചിന് ബെംഗളൂരു ഇന്ദിരാനഗര്‍ എന്‍ഡികെ കല്യാണ മന്ദിരയില്‍ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് ജന്മഭൂമി പ്രകാശനം തുടങ്ങി. ജന്മഭൂമി ഏഴാമത് എഡിഷന്റെ പ്രകാശനം രാജ്യസഭാ എംപിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി നിര്‍വഹിച്ചു. ജന്മഭൂമി ചെയര്‍മാനും ബിജെപി കേരള സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എന്‍. തിപ്പെസ്വാമി, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ബെംഗളൂരു എഡിഷന്‍ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ദിരാനഗര്‍ എന്‍ഡികെ കല്യാണമന്ദിരയില്‍ പ്രമുഖരടങ്ങുന്ന നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഉദ്ഘാടന ചടങ്ങ്. ജന്മഭൂമി പിന്നിട്ട നാള്‍വഴികളുടേയും കവി എസ്. രമേശന്‍നായര്‍ രചിച്ച് സംഗീതജ്ഞന്‍ രമേശ് നാരായണന്‍ സംഗീതം നല്‍കിയ ജന്മഭൂമി അവതരണഗാനത്തിന്റേയും ദൃശ്യാവിഷ്ഷാര പ്രദര്‍ശനത്തിനു ശേഷമായിരുന്നു ഉദ്ഘാടനം. 

പലപ്പോഴും പത്രധര്‍മ്മം പാലിക്കപ്പെടാത്ത ഇന്നത്തെ കാലത്ത് സത്യത്തിനു ധര്‍മത്തിനും മുന്‍തൂക്കം നല്‍കുന്ന ജന്മഭൂമി ദേശസ്നേഹികള്‍കളുടെ പ്രതീക്ഷയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പാവങ്ങളുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന മോദി സര്‍ക്കാര്‍, സാധാരണക്കാര്‍ക്ക് വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാന്‍ കുത്തക മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല. ആ സാഹചര്യത്തില്‍ ജന്മഭൂമി, വ്യവസായ സാമ്രാജ്യത്തിന്റെയോ ശതകോടീശ്വരന്മാരുടെയോ പിന്തുണയില്ലാതെ നാല്പതിറ്റാണ്ടായി തല ഉയര്‍ത്തി നില്‍ക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. 

രാഷ്ട്രസേവന പ്രവര്‍ത്തനത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ളവര്‍ക്കെതിരെ കള്ളപ്രചാരണം നടത്തുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള കടമയും ബാധ്യതയും ജന്മഭൂമികൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. 

 

 അഭിമാനത്തോടെ ജന്മഭൂമി ബെംഗളൂരുവിലും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.