വിവാഹമോചനം നല്‍കേണ്ടത് മതനേതാക്കന്മാരല്ല - വനിതാ കമ്മിഷന്‍

Tuesday 28 August 2018 1:08 pm IST
കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നല്‍കേണ്ടത് കോടതിയാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

തിരുവനന്തപുരം: വിവാഹമോചനം നല്‍കേണ്ടത് ഏതെങ്കിലും മത മേലദ്ധ്യക്ഷന്‍മാരോ മതനേതാക്കന്‍മാരോ അല്ലെന്ന് വനിതാ കമ്മിഷന്‍. കുറിപ്പിലൂടെ മതനേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ പോലും അല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈന്‍ പറഞ്ഞു.

മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പയ്യന്നൂരില്‍ 23കാരിയെ പെരുമ്പ സ്വദേശിയായ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും അവര്‍ അറിയിച്ചു.

കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നല്‍കേണ്ടത് കോടതിയാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.  അഞ്ച് വര്‍ഷം മുമ്ബ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് വെള്ളക്കടലാസില്‍ കുറിപ്പെഴുതി നല്‍കി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ദമ്പതികള്‍ക്ക് നാല് വയസ് പ്രായമുള്ള ഒരു മകനുണ്ട്. 

കഴിഞ്ഞ മാസം മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഒമ്പത് ദിവസത്തിന് ശേഷം ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. 

ചരിത്ര ദിനം; മുത്തലാഖ് ബില്ല് പാര്‍ലമെന്റില്‍

മുത്തലാഖ് ബില്‍; കോണ്‍ഗ്രസിന്റെ കള്ളക്കളി പുറത്ത്

മുത്തലാഖ് ബില്ല് യഥാർത്ഥ്യമാക്കാൻ എല്ലാ എംപിമാരു ഒരുമിച്ച് പ്രവർത്തിക്കണം; സുഭാഷ് ചന്ദ്ര

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.