ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണം

Monday 3 September 2018 9:18 am IST
ബിഷപ്പിന്റെ അറസ്റ്റ് തീരുമാനിക്കുന്നതിനും തെളിവുകള്‍ പരിശോധിക്കുന്നതിനുമായി വൈക്കം ഡിവൈഎസ്‌പി കോട്ടയം എസ്‌പിയുമായി കൂടിക്കാഴ്ച നടത്തി.

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ രൂപത ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്‌പിയെ അറിയിച്ചു. കേസില്‍ മേല്‍‌നോട്ട ചുമതലയുള്ള ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. വൈകുന്നേരം കൊച്ചിയിലെത്താന്‍ എസ്‌പിക്കും വൈക്കം ഡിവൈഎസ്‌പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ബിഷപ്പിന്റെ അറസ്റ്റ് തീരുമാനിക്കുന്നതിനും തെളിവുകള്‍ പരിശോധിക്കുന്നതിനുമായി വൈക്കം ഡിവൈഎസ്‌പി കോട്ടയം എസ്‌പിയുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പിനെതിരെ മതിയായ തെളിവുകളും ലഭിച്ച ഈ സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് അന്വേഷണസംഘം.  ബിഷപ്പിനെ ജലന്ധറില്‍ ചെന്ന് അറസ്റ്റ്‌ചെയ്യുകയോ അല്ലെങ്കില്‍ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയോ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെടുന്നത്.

ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ അന്വേഷണസംഘത്തില്‍ നിന്ന് തന്നെ ഒഴിവാകുമെന്ന സൂചനയാണ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.  

ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്ന് അന്വേഷണ സംഘം; മൂക്കുകയറിട്ട് രാഷ്ട്രീയ നേതൃത്വം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.