ഷൊര്‍ണൂര്‍ ശശി തുടക്കം മുതല്‍ കുഴപ്പക്കാരന്‍

Tuesday 4 September 2018 11:26 am IST
പരസ്യമായി പോലീസ്, എസ്.‌ഐ, സിഐ എന്നിവരെ പുലഭ്യം പറഞ്ഞ എം‌എല്‍‌എ ശശിക്കെതിരെ ഒരു നടപടിക്കും സിപി‌എം തയാറായില്ല. മാത്രമല്ല പാര്‍ട്ടി സെക്രട്ടറി കോടിയേരി ന്യായീകരിക്കുകയും ചെയ്തു.

കൊച്ചി: ഷൊര്‍ണൂര്‍ എം‌എല്‍‌എ എ.കെ.ശശി പാര്‍ട്ടിക്കും നാട്ടുകാര്‍ക്കും തലവേദനയാണ്. പാര്‍ട്ടിയിലെ പല മാടമ്പിമാരില്‍ മുഖ്യനാണ് ശശി. സമ്പന്നനും തന്നിഷ്ടക്കാരനുമായ ഇദ്ദേഹത്തെ എതിര്‍ക്കാനോ തിരുത്താനോ പാര്‍ട്ടി സംസ്ഥാനതലത്തിലെ നേതാക്കന്മാര്‍ക്കും സാധിക്കില്ല. സ്ത്രീവിഷയത്തില്‍ ശശിക്കെതിരെ ഇത് ആദ്യത്തെ പരാതിയല്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം നടപടിക്ക് ജില്ലാ കമ്മിറ്റി നടക്കുകയാണ്. 

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ 2016 മെയ് മാസം അവസാന ആഴ്ചയില്‍ത്തന്നെ സംസ്ഥാനത്തെമ്പാടും ആര്‍‌എസ്‌എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. സിപി‌എം പ്രവര്‍ത്തകരായിരുന്നു ആക്രമണം നടത്തിയത്. ചെര്‍പ്പുളശേരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ പ്രദേശത്ത് അക്രമികളായ സിപി‌എമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെതിരെ പരസ്യമായി പോലീസ്, എസ്.‌ഐ, സിഐ എന്നിവരെ പുലഭ്യം പറഞ്ഞ എം‌എല്‍‌എ ശശിക്കെതിരെ ഒരു നടപടിക്കും സിപി‌എം തയാറായില്ല. മാത്രമല്ല പാര്‍ട്ടി സെക്രട്ടറി കോടിയേരി ന്യായീകരിക്കുകയും ചെയ്തു. 

ചെര്‍പ്പുളശേരിയില്‍ റോഡ് അറ്റകുറ്റപ്പണി നടത്തിയതിന് പി‌ഡബ്ലിയുഡി വനിത ഉദ്യോഗസ്ഥയെ നടുറോഡില്‍ പരസ്യമായി പുലഭ്യം പറഞ്ഞതും ശശി എം‌എല്‍‌എയുടെ പേരില്‍ ഉയര്‍ന്ന വിവാദമാണ്. പാര്‍ട്ടി ഒരു നടപടിയും എടുത്തില്ല. സിപി‌എമ്മിലെ തന്നെ എം.പിയായ എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഷൊര്‍ണൂര്‍ താലൂക്ക് ആശുപത്രിയിലെ സ്കാനിംഗ്-ലബോറട്ടറി സംവിധാനത്തിന്റെ ഉദ്ഘാടനം മുടക്കിയിട്ടും ശശിക്കെതിരെ പാര്‍ട്ടി ഒന്നും ചെയ്തില്ല. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ശശിക്കെതിരെ ജില്ലാ കമ്മിറ്റിയോഗം നടപടികള്‍ക്ക് തയാറാകുമോയെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. 

പീഡനക്കേസില്‍ സിപി‌എം എം‌എല്‍‌എ ശശിക്കെതിരെ നടപടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.