ശബരിമലയിലെ തീപ്പിടിത്തം യുവതി പ്രവേശനംമൂലമായിരുന്നു

Wednesday 10 October 2018 12:49 pm IST

കൊച്ചി: വിശ്വാസികള്‍ ശബരിമല വിഷയത്തില്‍ തെരുവിലറങ്ങുമ്പോള്‍ വിശ്വാസപക്ഷത്തിന് ശക്തമായ തെളിവുമായി ചരിത്രം. 1950 -ല്‍ ശബരിമലയില്‍ തീപ്പിടിത്തം ഉണ്ടായത് യുവതിപ്രവേശനംമൂലമാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. 

'മലയാളരാജ്യം' വാരിക, ദേവപ്രശ്‌നത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച സചിത്ര വിവരണത്തില്‍ ശബരിമലയുടെ തീപ്പിടിത്ത സംഭവത്തെ തുടര്‍ന്നുള്ള വിശദാംശങ്ങളുണ്ട്. 

തീപ്പിടിച്ച ശബരിമല

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി എന്നിവരാണ് ദേവപ്രശ്‌നം വെച്ചത്. തീപ്പിടിത്തം 'മാളികപ്പുറങ്ങള്‍' ചട്ടം ലംഘിച്ച് സന്നിധാനത്തെത്തിയതുമൂലമാണെന്ന് അവര്‍ പ്രശ്‌നവിധിയായി പറയുന്നുണ്ട്. മാളികപ്പുറങ്ങള്‍ കയറിയ അശുദ്ധി മാറ്റാന്‍ അയ്യപ്പ നിശ്ചയ പ്രകാരം 'അഗ്‌നിശുദ്ധി' വരുത്തുകയായിരുന്നുവെന്നും 'പ്രശ്‌നവിധി' പറയുന്നു.

ഏഴു പതിറ്റാണ്ട് മുന്‍പ് ശബരിമലയിലുണ്ടായ അഗ്‌നിബാധയും തുടര്‍ന്ന് നടന്ന അഷ്ടമംഗല പ്രശ്‌നത്തിന്റേയും ഏറെ സൂക്ഷ്മമായ വിവരങ്ങളാണ് വാര്‍ത്ത. യുവതി പ്രവേശനം മൂലമുള്ള അശുദ്ധിയാണ് അഗ്‌നിബാധയ്ക്ക് ഒരു കാരണമായി പറഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം പാടില്ലെന്നായിരുന്നു അന്നത്തെ പ്രശ്‌ന വിധി - 1950-ല്‍ മലയാള രാജ്യം വാരികയില്‍ വന്ന റിപ്പോര്‍ട്ടാണിത്. 

മലയാളരാജ്യം വാരികയില്‍ വന്ന വാര്‍ത്ത

 

പത്രപ്രവര്‍ത്തകനായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകശേഖരത്തില്‍നിന്നാണ് ഈ വാരികയും വിവരങ്ങളും മകന്‍ സാജു ചേലങ്ങാട് കണ്‌ടെത്തിയത്. വിശ്വാസങ്ങള്‍ക്കും ശബരിമല ചരിത്രത്തിനും സുപ്രീം കോടതിയിലെ ഹര്‍ജിക്കും സഹായകമാകുന്നതാണ് ഈ രേഖകള്‍.

അയ്യപ്പവിഗ്രഹം തീപ്പിടിത്തത്തിനു ശേഷം പഴയപടിയിലാക്കിയപ്പോള്‍ (മലയാളരാജ്യത്തില്‍ വന്ന ചിത്രം)

ശബരിമലയില്‍ 1950 ലെ അഗ്‌നിബാധ ആസൂത്രിതമായ തീവെയ്പ്പായിരുന്നുവെന്നും അതല്ല, തീപ്പിടിത്തമായിരുന്നുവെന്നും വിവാദങ്ങളുണ്ടായിരുന്നു.

 

 

അന്നത്തെ ദേവപ്രശ്‌നത്തിലെ ഗ്രഹനില

ശബരിമല: കമ്യൂണിസ്റ്റുകള്‍ അന്ന് മതവികാരമിളക്കി, ഇന്ന് ജാതിക്കാര്‍ഡ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.