കേന്ദ്ര സര്‍വകലാശാലയില്‍ ഇടത് തീവ്രവാദം വീണ്ടും സജീവമാകുന്നു

Thursday 11 October 2018 4:26 pm IST
ഇന്ന് ഉച്ചയോടെ അഖില്‍ മാപ്പ് അപേക്ഷ നല്‍കിയിയെങ്കിലും സമരക്കാര്‍ പിന്മാറാന്‍ തയ്യാറാകാത്തതിനാല്‍ സര്‍വകലാശാല തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലായെന്നാണ് അധികൃതര്‍ പറയുന്നത്.

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ തീവ്രവാദ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തി വരുന്ന സമരത്തെ തുടര്‍ന്ന് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അനിഞ്ചിതത്വം തുടരുന്നു. അഖില്‍ തായത്തെന്ന് പറയുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നടത്തിയ ആത്മഹത്യാനാടകത്തിന്റെ ചുവടുപിടിച്ചാണ് വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്. 

എട്ട് മണിക്കൂറിലധികം വനിതാ ജീവനക്കാരുള്‍പ്പെടെയുള്ള വരെ സര്‍വകലാശാലയ്ക്കകത്ത് തടഞ്ഞുവെച്ചു കൊണ്ട് പുറത്തു നിന്നെത്തിയ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചെയ്തത്. അഖില്‍ തായത്ത് വിസിക്കെതിരെ നടത്തിയ അശ്ലീല പരമാര്‍ശത്തില്‍ മാപ്പ് അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന് കാര്യം പരിഗണിക്കാമെന്ന് അധികൃതര്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എം.പി പി.കരുണാകരന്‍ ഉള്‍പ്പെടെ നടത്തിയ സമവായ ചര്‍ച്ചയില്‍ മാപ്പ് അപേക്ഷ നല്‍കാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ പോഷക സംഘടനകളായ എസ്എഫ്‌ഐയുള്‍പ്പെടെ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി അത് നീട്ടി കൊണ്ടുപോവുകയായിരുന്നു. 

ഇന്ന് ഉച്ചയോടെ അഖില്‍ മാപ്പ് അപേക്ഷ നല്‍കിയിയെങ്കിലും സമരക്കാര്‍ പിന്മാറാന്‍ തയ്യാറാകാത്തതിനാല്‍ സര്‍വകലാശാല തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലായെന്നാണ് അധികൃതര്‍ പറയുന്നത്. ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാറും പോലീസും തയ്യാറായാല്‍ അക്കാദമിക് പ്രര്‍ത്തനം പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് പിവിസി ഡോ. ജയപ്രസാദ് വ്യക്തമാക്കി.

കേരള കേന്ദ്ര സര്‍വകലാശാലയില്‍  നടന്ന ആത്മഹത്യാ നാടകവും തുടര്‍ന്നുള്ള സമരങ്ങള്‍ക്കും പിന്നില്‍ സിപിഎം ഗൂഡാലോചനയെന്നാണ് ആരോപണം. സമരം നടത്തിയവരില്‍ പുറത്തുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു. ഐടിഐ വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയ്ക്ക് അകത്ത് പ്രവേശിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരായി കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിപിഎമ്മും പോഷക സംഘടനകളും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിലെ സമരനാടകമെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. 

വിസിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലം പ്രചരിപ്പിച്ചതിനാണ് അഖില്‍ തായത്തെന്ന വിദ്യാര്‍ത്ഥിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്.

കാസര്‍കോട് സര്‍വകലാശാലയില്‍ ആത്മഹത്യ നാടകം; ഉപരോധം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.