കെഎച്ച്എന്‍എ കണ്‍വെന്‍ഷന്‍: ഫ്‌ളോറിഡയില്‍ ഗംഭീര ശുഭാരംഭം

Tuesday 8 January 2019 1:59 pm IST

ഫ്‌ളോറിഡ: ന്യൂ ജഴ്‌സിയില്‍ ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ  നടക്കുന്ന കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പത്താമത് ദ്വൈവാര്‍ഷിക ഹിന്ദു കണ്‍വെന്‍ഷന് ഫോളിറിഡയില്‍ ഗംഭീര ശുഭാരംഭം. കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ തിരുവാതിര മഹോല്‍സവത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

കെഎച്ച്എന്‍എ പ്രസിഡന്റ് രേഖ മേനോന്‍ തിരുവാതിര സന്ദേശം നല്‍കി. കലാപരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ പഞ്ചാക്ഷരീ മന്ത്രാര്‍ച്ചന, എട്ടങ്ങാടി നിവേദ്യം, തിരുവാതിര, ഭക്തിഗാനസുധ തുടങ്ങിയവയും, പാരമ്പര്യത്തെ അനുസ്മരിപ്പിച്ച് തിരുവാതിരപ്പുഴുക്കും ഗോതമ്പ് കഞ്ഞിയും ഉണ്ടായി. 

ആദ്യ രജിസ്‌ട്രേഷനുകള്‍ക്കൊപ്പം കൂടുതല്‍ പേരുടെ പങ്കാളിത്തവും യോഗത്തില്‍  വാഗ്ദാനം ചെയ്യപ്പെട്ടു. 2013 ല്‍ മികവാര്‍ന്ന രീതിയില്‍   കെഎച്ച്എന്‍എ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച  ഫ്‌ളോറിഡയുടെ പിന്തുണ ന്യൂ ജഴ്‌സി കണ്‍വന്‍ഷന് അവശ്യമാണെന്ന് രേഖ മേനോന്‍ പറഞ്ഞു. 2019 ലെ  കണ്‍വന്‍ഷനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.

കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ലീല നായര്‍, സെക്രട്ടറി എബി ആനന്ദ്, ട്രഷറര്‍ സദാശിവന്‍, കെഎച്ച്എന്‍എ മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, മുന്‍ സെക്രട്ടറി സുരേഷ് നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം മനോജ് കൈപ്പിള്ളി, ജോയിന്റ് ട്രഷറര്‍ ബിനീഷ്, 2019 കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍ പേഴ്‌സണ്‍ ചിത്ര മേനോന്‍ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.