കോട്ടയം: പത്മശീ ലഭിച്ച സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയനെ ജന്മനാട് ആദരിക്കും. ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങിലാണ് ആദരവ് അര്‍പ്പിക്കുന്നത്. സംഗീത രംഗത്ത് ആറു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിക്കുന്ന ജയന് കോട്ടയം സ്വദേശിയാണ്.
മാര്‍ച്ച് 31 ന് സി എം എസ് കോളേജിലാണ് ചടങ്ങ്. സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും. താരനിശയും കലാപരിപാടികളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: