ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ പാഞ്ചാലിമേടിലെ കുരിശുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്; കുരിശ് കൃഷി തിങ്കളാഴ്ചക്കുള്ളില്‍ നീക്കണമെന്ന് കര്‍ശന നിര്‍ദേശം

Saturday 15 June 2019 1:29 pm IST

പത്തനംതിട്ട: ശബരിമലയുടെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് കൈയ്യേറി സ്ഥാപിച്ച കുരിശുകള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം. കനകംഗവയല്‍ കത്തോലിക്കാ പള്ളിക്കാണ് പെരുവനന്താനം വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ചയ്ക്കകം കുരിശുകള്‍ പൊളിക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുനാട്ടിയത്.

പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഇതിന്റെ കവാടം മുതലുള്ള ഭൂമിയാണ് ക്രൈസ്തവ സംഘടനകള്‍ കൈയ്യേറി കുരിശുനാട്ടിയത്.

 

ശബരിമല പൂങ്കാവനത്തിന് സമീപം വീണ്ടും 'കുരിശുകൃഷി'; പഞ്ചാലിമേട്ടിലെ വനഭൂമി പിടിച്ചെടുക്കാന്‍ പയറ്റിതെളിഞ്ഞ തന്ത്രം പുറത്തെടുത്ത് കൈയേറ്റമാഫിയ; നോക്കുകുത്തിയായി സര്‍ക്കാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: sabarimala panchalimedu